ഹൂസ്റ്റണ്‍: കനത്ത മഴയെ തുടർന്ന് ടെക്സാസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണം 24 ആയി. ദുരന്തത്തില്‍ സമ്മർ ക്യാമ്ബില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികളടക്കം നിരവധി പേരെ കാണാതായി.കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
Advertisements
കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുകയാണ്. കെർ കൗണ്ടിയിലുണ്ടായ കനത്തമഴയില്‍ ഗ്വാഡലൂപ്പെ നദി കരകവിഞ്ഞു. ഒൻപത് രക്ഷാപ്രവർത്തകരുടെ സംഘവും 14 ഹെലികോപ്ടറുകളും 12 ഡ്രോണുകളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. 237 പേരെ വിവിധയിടങ്ങളില്‍നിന്നായി ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതർ പ്രതികരിച്ചു. കെർ കൗണ്ടിയില്‍ നദിപ്രദേശങ്ങളില്‍ കഴിയുന്നവർ ഉയരമുള്ള പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതരുടെ നിർദേശമുണ്ട്.