വാഷിംഗ്ടണ്‍: കിഴക്കൻ സിറിയിയിലെ രണ്ടു കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ പത്രക്കുറിപ്പിലൂടെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച സിറിയയിലും ഇറാഖിലുമായി സായുധ ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. 21 അമേരിക്കക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അമേരിക്കയുടെ പ്രത്യാക്രമണം.
അമേരിക്കൻ സേന പ്രതിരോധാര്‍ത്ഥം കിഴക്കൻ സിറിയയിലെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്സിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളുടെ രണ്ടു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയുണ്ടായി. ഒക്ടോബര്‍ 17 ന് സിറിയയിലും ഇറാഖിലുമായി സായുധ ഗ്രൂപ്പുകള്‍ അമേരിക്കൻ പൗരന്മാര്ക്ക് നേരെ നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു പ്രത്യാക്രമണം. സായുധ ഗ്രൂപ്പുകളുടെ ആക്രമണത്തെ തുടര്‍ന്ന് യുഎസ് പൗരനായ ഒരു കോണ്ട്രാക്ടര് ഹൃദയാഘാതം സംഭവിച്ച് മരിക്കുകയും 21 അമേരിക്കൻ പൗരന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിരോധ സെക്രട്ടറി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ വ്യാപ്തിയിലേക്ക് കടക്കുന്നുവെന്നാതാണ് അമേരിക്കൻ ആക്രമണം നല്കുന്ന സൂചന. ഹമാസിനെ സഹായിക്കാൻ ഇറാൻ രംഗത്തുവന്നാല്‍ പ്രതിരോധിക്കാനായി യുഎസ് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിമാനവാഹിനി കപ്പലുകളെ അടക്കം യുഎസ് ഗള്‍ഫ് തീരത്ത് എത്തിച്ചിരുന്നു.