ലോസ് ആഞ്ചലസ് : പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ കൂലിയോ അന്തരിച്ചു. 59 വയസായിരുന്നു. ലോസ് ആഞ്ചലസിലെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂലിയോയുടെ സുഹൃത്തും ദീര്‍ഘനാളായുള്ള മാനേജരുമായ ജാരെസ് പോസിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല.
ബുധനാഴ്ച ഒരു സുഹൃത്തിന്‍റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ജാരെസ് പോസി വ്യക്തമാക്കി. പ്രിയ റാപ്പറിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സെലിബ്രിറ്റികളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ആദരാജ്ഞലി അര്‍പ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്‍ട്ടിസ് ലിയോണ്‍ ഐവി ജൂനിയര്‍ എന്ന കൂലിയോ 1995ലെ ഡേഞ്ചറസ് മൈന്‍ഡ്സ് എന്ന ചിത്രത്തിലെ ഗാങ്സ്റ്റാസ് പാരഡൈസ് എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടുന്നത്. അടുത്ത വര്‍ഷം മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ഗ്രാമി പുരസ്കാരവും കൂലിയോയെ തേടിയെത്തി.
റാപ്പ് സംഗീത മേഖലയിലെ ക്ലാസിക് ആയാണ് ഗാങ്സ്റ്റര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടും ഗാങ്സ്റ്റാസ് പാരഡൈസിന്റെ മില്ല്യണ്‍ കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 1995-ല്‍ ബില്‍ബോര്‍ഡ് തയ്യാറാക്കിയ പട്ടികയില്‍ ഒന്നാമതെത്തിയ ഗാനമായും ഗാങ്സ്റ്റാസ് പാരഡൈസ് മാറി.1980ല്‍ ആരംഭിച്ച കരിയറില്‍ അഞ്ച് തവണയാണ് കൂലിയോ ഗ്രാമി അവാര്‍ഡിന് നോമിനേഷന്‍ ചെയ്യപ്പെടുന്നത്.