“വരൻ അവള്‍ തിരഞ്ഞെടുത്ത ആളാണ്; അവനെ അവള്‍ തിരഞ്ഞെടുത്തതില്‍ താൻ സന്തോഷവാനാണ്” : മകളുടെ വിവാഹ തീയതി പുറത്തുവിട്ട് അമീർ ഖാൻ

ബോളിവുഡ് നടൻ ആമിര്‍ ഖാന്റെ മകൾ ഇറാ ഖാന്റെ വിവാഹ തീയതി ഔദ്യോഗികമായി പുറത്തു വിട്ടു. വിവാഹം ജനുവരി മൂന്നിനായിരിക്കും എന്ന് താരം അറിയിച്ചു. ഇറാ ഖാനും കാമുകൻ നുപുറുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു.

Advertisements

“വരൻ അവള്‍ തിരഞ്ഞെടുത്ത ആളാണ്. ഫിസിക്കല്‍ ട്രെയിനറാണ് അവൻ. ഇമോഷണലിയും അവളെ പിന്തുണക്കുന്ന ആളാണ്. വിഷാദത്തിനെതിരെ പൊരുതുമ്പോള്‍ അവള്‍ക്കൊപ്പം അവനുണ്ടായിരുന്നു. അവനെ അവള്‍ തിരഞ്ഞെടുത്തതില്‍ എന്തായാലും താൻ സന്തോഷവാനാണ്. അവരൊന്നിച്ച് ഉണ്ടാകുന്നത് സന്തോഷകരമാണ്” എന്നും ബോളിവുഡ് താരം ആമിര്‍ ഖാൻ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആമിര്‍ ഖാൻ നായകനാകുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. സിതാരെ സമീൻ പാര്‍ എന്ന ചിത്രത്തിലാണ് ഇനി നായകനാകുകയെന്ന് ആമിര്‍ ഖാൻ വ്യക്തമാക്കി. എല്ലാവരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രമായിരിക്കും സിതാരെ സമീൻ പാര്‍ എന്നും നടൻ ആമിര്‍ ഖാൻ വ്യക്തമാക്കി.

എട്ടു വയസുകാരനായ ഇഷാന്റെയും അധ്യാപകന്റെയും കഥ പ്രമേയമായ താരെ സമീൻ പാറിന്റെ രണ്ടാം ഭാഗമായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്. ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.