“സേനയെക്കുറിച്ച് അഭിമാനം; തീവ്രവാദത്തെ വേരുകളിൽ നിന്ന് ഉന്മൂലനം ചെയ്യും”;  ഓപറേഷന്‍ സിന്ദൂരിൽ പ്രതികരിച്ച് അമിത് ഷാ

ദില്ലി: ഓപറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.നമ്മുടെ സായുധ സേനയെക്കുറിച്ച് അഭിമാനിക്കുന്നു.പഹൽഗാമിൽ  നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഭാരതത്തിന്‍റെ  പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂർ.

Advertisements

ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ നിശ്ചയിച്ചിരിക്കുന്നു. തീവ്രവാദത്തെ അതിന്‍റെ  വേരുകളിൽ നിന്ന് ഉന്മൂലനം ചെയ്യാൻ ഭാരതം ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

Hot Topics

Related Articles