കിടങ്ങൂരിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: അമ്മ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെ തുടർന്നു 11 വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. സ്‌കൂളിൽ നിന്നും എത്തിയ കുട്ടിയുടെ കയ്യിൽ നിന്നും അമ്മ ഫോൺ വാങ്ങി വച്ചതാണ് പ്രകോപനത്തിനു കാരണമായത്. കുമ്മണ്ണൂർ പറയ്ക്കാട്ട് രാജു സെബാസ്റ്റ്യൻ- സിനി ദമ്പതികളുടെ മകൻ സിയോൺ രാജുവാണ് മരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറെ നേരമായി ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന സിയോണിന്റെ കൈയിൽ നിന്നും വീട്ടുകാർ ഫോൺ വാങ്ങി വച്ചു. ഇതിൽ പിണങ്ങി കുട്ടി മുറിക്കുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു. പുറത്തുപോയ വീട്ടുകാർ തിരികെയെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് കുട്ടിയെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
കൂടല്ലൂർ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് സിയോൺ. സ്‌കൂളിൽ പോയ ശേഷം തിരികെ എത്തിയ കുട്ടിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി വച്ചതാണ് പ്രകോപനത്തിന് കാരണമായതോമന്നു പൊലീസ് പറഞ്ഞു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ടെസ്റ്റിന് ശേഷം ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും.