ഒമാനിൽ അമോണിയം വാതക ചോർച്ച; വിഷ വാതകം ശ്വസിച്ച് അഞ്ച് പേർ ആശുപത്രിയിൽ

മസ്കറ്റ്: ഒമാനിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ അമോണിയം വാതക ചോർച്ച. സംഭവത്തിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്കറ്റിലെ ബൗഷർ വിലായത്തിലുള്ള ​ഗുബ്ര ഏരിയയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോ​ഗസ്ഥർ എത്തിയാണ് വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയത്. 

Advertisements

വിഷ വാതകം ശ്വസിച്ച് അവശ നിലയിലായ അ‍ഞ്ച് പേരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സംഘമാണ് അമോണിയം വാതക ചോർച്ച കൈകാര്യം ചെയ്തത്. പരിസരത്തുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.

Hot Topics

Related Articles