ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി സ‍ർക്കാർ; പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി 

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി സ‍ർക്കാർ. പിൻവലിക്കാവുന്ന തുകയുടെ പരിധി 5 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കിയാണ് ഉയർത്തിയത്. ധനകാര്യ അഡീഷണൽ സെക്രട്ടറിയാണ് ട്രഷറി ഓഫീസർമാർക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ബില്ലുകൾ മാറിയെടുക്കുന്ന പരിധി ഉയർത്താൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിധി ഉയ‍‍ർത്തിയത്. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.