വൈക്കം : റോട്ടറി 3211 ന്റെ ഈ വർഷത്തെ ഡിസ്ട്രിക്ട് േ പ്രാജക്ടായ “അമൃതം പ്രോജക്ട്” ലോക ബാലികാ ദിനത്തോടനുബന്ധിച്ച് വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അക്കരപ്പാടം യു.പി.സ്കൂളിൽ ആരംഭിച്ചു. പദ്ധതി ഉദ്ഘാടനം ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ് നിർവഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി.കെ.ശിവപ്രസാദ് ആദ്ധ്യക്ഷം വഹിച്ചു.
ബാലികാ ദിനത്തിന്റെ ഭാഗമായി വിദ്യാത്ഥികളും അദ്ധ്യാപകരും ചേർന്ന് ദീപം തെളിക്കു കയുണ്ടായി. ഡോ.മാത്യൂസ് ബേബി, ജീവൻ ശിവറാം, . എൻ.കെ.സെബാസ്റ്റ്യൻ തുടങ്ങിയവർ ക്ലാസ്സെടുത്തു. തുടർന്നു. ദന്തൽ പരിശോധന, കണ്ണുപരിശോധന എന്നിവ നടത്തി. പരിശോധനക്ക് ഡോ. അനൂപ്, ഡോ. നിത്യ ജറിൻ എന്നിവർ നേതൃത്വം നല്കി. റൊട്ടേറിയൻമാരായ ഡി നാരായണൻ നായർ സിറിൽ ജെ. മഠത്തിൽ , ഹെഡ് മാസ്റ്റർ ഇ ആർ . നടേശൻ , പി.ടി.എ.പ്രസിഡന്റ് കിഷോർ കുമാർ ,നീരജ വിപിൻ , സബീന എ. . അൻജു എന്നിവർ പ്രസംഗിച്ചു.