മൂലവട്ടം: അമൃത എച്ച്.എസി ൽ ഒരു മാസം നീണ്ടു നിന്ന വായന മാസാചരണ പരിപാടികൾ ഇന്ന് അവസാനിച്ചു. പ്രസിദ്ധ ചിതകാരൻ ആർട്ടിസ്റ്റ് അശോകൻ വിശിഷ്ടാതിഥിയായി. മലയാളം – ഇംഗ്ലീഷ് ഹിന്ദി – സംസ്കൃതം ഭാഷകളിലായി നടത്തിയ മത്സരങ്ങളിലെ ജേതാക്കൾക്ക് ആർട്ടിസ്റ്റ് അശോകൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും സ്വന്തം ഹോം ലൈബ്രറിയിലെ 500-ലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സമ്മാനിക്കുകയും ചെയ്തു.
പ്രോഗ്രാം കൺവീനർ രാജേഷ്. കെ. പുതുമന , ഹെഡ് മിസ്ട്രസ് രാജശ്രീ എം.കെ, എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ അവതരണങ്ങളും നടന്നു.
Advertisements