ജീവിതശൈലി രോഗങ്ങളെ മറികടക്കാം;വെള്ളാവൂരിൽ അമൃതം ഫുഡ് എക്‌സ്‌പോ ഞായറാഴ്ച

കോട്ടയം: ജീവിതശൈലി രോഗങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമൃതം ഫുഡ് എക്‌സ്‌പോയുമായി വെള്ളാവൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റേയും കുടുംബാരോഗ്യകേന്ദ്രത്തിന്റേയും കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സെസൊസൈറ്റിയുടേയും നേതൃത്വത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കരുതൽ 2024 പദ്ധതിയുടെ ഭാഗമായാണ് ഹെൽത്തി ഫുഡ്എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. നാളെ (30 ഞായർ) 10 മുതൽ രണ്ടുവരെ മണിമല കാർഡിനൽ പടിയറ പബ്ലിക്ക് സ്‌കൂളിലാണ് ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്. കേരള മുൻ ഡിജിപി ശ്രീ. ഋഷിരാജ് സിംഗ് ഫുഡ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത് അധ്യക്ഷത വഹിക്കും. ഡയബറ്റോളജിസ്റ്റ് ഡോ. ടി.എം ഗേപിനാഥപിള്ള ക്ലാസിന് നേതൃത്വം നൽകും. മേളയിൽ പങ്കെടുക്കുന്നവർക്കെല്ലാം ചെറുധാന്യങ്ങൾ ഉൾപ്പെടുത്തിയ ഉച്ചഭക്ഷണം നൽകും. ചെറുധാന്യങ്ങളുടേയും ധാന്യവിഭവങ്ങളുടേയും പ്രദർശനവും വില്പനയും ക്രമീകരിച്ചിട്ടുണ്ട്.

Advertisements

ജീവിതശൈലി രോഗങ്ങളുണ്ടാകാതെയും നിയന്ത്രിച്ചും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന കരുതൽ 2024 പദ്ധതി ഇത്തരത്തിൽ സംസ്ഥാനത്തുതന്നെ മാതൃകയായാണ് വെള്ളാവൂർ പഞ്ചായത്തിൽ തുടക്കമിട്ടിട്ടുള്ളത്. സംസ്ഥാനമാകെ ഏറ്റെടുക്കേണ്ട ഈ പദ്ധതി സംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ നവകേരളസദസ്സിൽ കാഞ്ഞിരപ്പള്ളി സ്വരുമ സൊസൈറ്റി നിവേദനം സമർപ്പിച്ചിരുന്നു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാനസർക്കാർ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. കേരളത്തെ രാജ്യത്തിന്റെ ഡയബറ്റിക് തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്നതുതന്നെ കേരളം ജീവിതശൈലീ രോഗരംഗത്ത് നേരിടുന്ന പ്രതിസന്ധിയുടെ തെളിവാണ്. കരുതൽ 2024 പദ്ധതിയുടെ ഭാഗമായി വെള്ളാവൂർ പഞ്ചായത്തിലെ എട്ട്, 10 വാർഡുകളിൽ പ്രായപൂർത്തിയായവരുടെ രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ, യൂറിയ, ക്രിയാറ്റിൻ എന്നിവ പരിശോധിച്ച് ജീവിതശൈലിയിലുണ്ടാവേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുകയും തുടർ പരിശോധനകൾ നടത്തുകയും ചികിത്സ ആവശ്യമുള്ളവർക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലൂടെ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്തിന്റെ മുഴവൻ വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. ഇതിനൊപ്പമാണ് ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലെ നേട്ടം വ്യക്തമാക്കി ഭക്ഷ്യമേള നടത്തുന്നത്. മികച്ച ആരോഗ്യ ജീവിതത്തിനുതകുന്ന നാടൻ ഭക്ഷ്യവിഭവങ്ങളും മേളയിലുണ്ട്. പ്രമേഹം, കൊളസ്‌ട്രോൾ, ആസ്മ, ഹൃദ്രേഗങ്ങൾ, കിഡ്‌നി രോഗങ്ങൾ, രക്തസമ്മർദ്ദം, അമിത വണ്ണം, തൈറോയ്ഡ് ഗ്രന്ഥിയിലെ തകരാർ, ക്യാൻസർ എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട ഭക്ഷണരീതിയെ ബോധ്യപ്പെടുത്തുകയാണ് ഭക്ഷ്യമേളയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ടി.കെ ഷിനിമോൾ, കെ.കെ ആനന്ദവല്ലി, റോസമ്മ കോയിപ്പുറം, പഞ്ചായത്തംഗങ്ങളായ ടി.ടി അനൂപ്, സന്ധ്യ റെജി, ടി.എ സിന്ധുമോൾ, ബെൻസി ബൈജു, ബിനോദ് ജി. പിള്ള, പി. രാധാകൃഷ്ണൻ, ആതിരവേണുഗോപാൽ, ആർ. ജയകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ബി. അരുൺകൃഷ്ണ, സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാൾട്ടെക്‌സ്, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് വി.കെ മാലിനി എന്നിവർ പ്രസംഗിക്കും. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത്,
കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാൾട്ടെക്‌സ്, കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിജോയി മുണ്ടാംമ്പള്ളി, കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി എക്‌സിക്യൂട്ടീവ് സെക്രട്ടറി സക്കറിയ എബ്രഹാം ഞാവള്ളിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles