യു.എസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയായ ഗര്‍ഭിണിയുടെ ആരോഗ്യനില അതേനിലയില്‍ തുടരുന്നു. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)-ലാലി ദമ്ബതിമാരുടെ മകള്‍ മീര (30) ആണ് ഷിക്കാഗോയിലെ ആശുപത്രിയില്‍ കഴിയുന്നത്. സംഭവം നടന്ന ദിവസം അതീവ ഗുരുതരനിലയില്‍ ആയിരുന്നെങ്കിലും മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയ ശേഷം രക്തസ്രാവം നിയന്ത്രണവിധേയമായിരുന്നു. മീരയെ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി അമല്‍ റെജി വെടിവെയ്ക്കുകയായിരുന്നു. അമല്‍ റെജിയെ യു.എസ്.പോലീസ് അറസ്റ്റുചെയ്തു.
ഭാര്യയെ വെടിവെച്ചതിന് അമല്‍ റെജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഔദ്യോഗിക പത്രക്കുറിപ്പും ഇറക്കി. ഗര്‍ഭസ്ഥശിശുവിനെ മനഃപൂര്‍വം കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഭാര്യക്കെതിരേ കൊലപാതകശ്രമത്തിനും കേസുണ്ട്. 14 ആഴ്ച പ്രായമായ ഗര്‍ഭസ്ഥശിശുവായിരുന്നു.കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസില്‍നിന്നുള്ള സഹായത്തോടെ ഡെസ് പ്ലെയിൻസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റും മേജര്‍ കേസ് അസിസ്റ്റൻസ് ടീമും നടത്തിയ അന്വേഷണത്തിന് ശേഷം അമല്‍ റെജി (30)ക്കെതിരേ കേസ് രജിസ്റ്റര്‍ചെയ്തതായി പത്രക്കുറിപ്പില്‍ പറയുന്നു. താനും ഭാര്യയും ഡെസ് പ്ലെയിൻസിലെ വസതിയായ എസ്. ലെസ്ലിലെയ്നില്‍ സാമ്ബത്തികകാര്യങ്ങളെ ചൊല്ലി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി അമല്‍ റെജി പോലീസിനോട് പറഞ്ഞു. താനാണ് ഭാര്യയെ വെടിവെച്ചതെന്നും വാഹനത്തിനുള്ളില്‍ തോക്കുണ്ടായിരുന്നെന്നും അമല്‍ റജി മൊഴിനല്‍കി. ഇവര്‍ സഞ്ചരിച്ച കാറിന്റെ പിൻവശത്തെ ജനല്‍ തകര്‍ന്നു. ലോഡുചെയ്ത ഒൻപത് എം.എം. കൈത്തോക്ക് പോലീസ് കാറില്‍നിന്ന് കണ്ടെടുത്തു. ഇരുവരും ലെസ്ലി ലെയ്നിലെ വസതിയിലാണ് തര്‍ക്കം തുടങ്ങിയതെന്ന് പോലീസ് കണ്ടെത്തി.