കൊച്ചി : അങ്കമാലിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുത് പ്രതിഷേധം. പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർവേ കല്ലുകൾ പിഴുത നിലയിൽ കണ്ടത്.
എറണാകുളം- തൃശ്ശൂർ അതിർത്തിയിൽ അങ്കമാലി, എളവൂർ, പാറക്കടവിലൂടെയാണ് നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത്. അതിൽ ത്രിവേണി കവലയിലെ പാടശേഖരത്തിലാണ് ഇന്നലെ കെ-റെയിൽ ഉദ്യോഗസ്ഥരെത്തി സർവേ കല്ലുകൾ സ്ഥാപിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധം കെ-റെയിൽ വിരുദ്ധ സമര സമിതി നേതൃത്വത്തിൽ ഉയർന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികൾ മുന്നോട്ട് കൊണ്ടുപോയത്. ഇന്ന് പുലർച്ചെയാണ് സർവേ കല്ലുകൾ പിഴുതു മാറ്റുകയും അതിന് മുകളിൽ റീത്ത് വെയ്ക്കുകയും ചെയ്ത നിലയിൽ കണ്ടെത്തിയത്. പാത കടന്നുപോകുന്നതിന്റെ സമീപത്തുള്ള വിവിധ കവലകളിലാണ് സർവേ കല്ലുകൾ കൊണ്ടുവെച്ച് അതിന് മുകളിൽ റീത്ത് വെച്ചിട്ടുള്ളത്.