സീതത്തോട്: ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ വീണ്ടും തുറന്നു. ആനത്തോട് അണക്കെട്ടിലെ ഷട്ടറുകള്‍ ഇന്നലെയാണ് 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയത്. മഴമൂലം നീരൊഴുക്ക് ശക്തമായാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും. അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ സംഘം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മാസം ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നെങ്കിലും ജലനിരപ്പ് താഴ്ന്നതോടെ അടക്കുകയായിരുന്നു. 980.50 മീറ്ററാണ് ആനത്തോട്ടി ജല നിരപ്പ്.
പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യതയുണ്ട്. പമ്പയില്‍ 40 മില്ലിമീറ്ററും കക്കിയില്‍ 67 മില്ലിമീറ്ററും മഴ പെയ്തു. കക്കാട് പദ്ധതിയുടെ മൂഴിയാര്‍ അണക്കെട്ട്, പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ അണക്കെട്ട് എന്നിവയുടെ ഷട്ടറുകളും തുറന്ന് വച്ചിരിക്കുകയാണ്.