കോട്ടയം: അഞ്ചലോട്ടം മുതൽ ആധുനിക ഡിജിറ്റൽ ബാങ്ക് വരെ വളർന്നു വികസിച്ച ഇന്ത്യൻ തപാൽ വകുപ്പിൻ്റെ വളർച്ച വിശദീകരിക് ദേശീയ തപാൽ ദിനം ആചരിച്ചു. തപാൽ വകുപ്പിൻ്റെ വളർച്ചയിൽ അഭിമാനിക്കാനേറെയുണ്ടെന്ന് സി ബാബു (റിട്ട. ഐ എഫ്എസ്) അപ്രായപ്പെട്ടു.
അന്താരാഷ്ട്ര തപാൽ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ തപാൽ വാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് പുതിയതായി ചേർന്ന അക്കൗണ്ട് ബുക്കുകളുടെ വിതരണ ഉദ്ഘാടനം നഗരവികസന സമിതി, ചെയർമാൻ അഡ്വ.അനിൽ ഐക്കര നിർവ്വഹിച്ചു. കളക്ടറേറ്റ് പോസ്റ്റ് മാസ്റ്റർ ശ്രീമതി. മിനി ഭായ് അദ്ധ്യക്ഷയായി. കെലിന കെ, രാജേഷ് കെ കെ തുടങ്ങിയവർ സംസാരിച്ചു. ഈ വാരം അക്കൗണ്ട് തുടങ്ങുന്നവർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് പോസ്റ്റ് മാസ്റ്റർ അറിയിച്ചു.
അഞ്ചലോട്ടം മുതൽ ആധുനിക ബാങ്ക് വരെയുള്ള തപാൽ വകുപ്പിൻ്റെ വളർച്ച വിശദീകരിച്ച് ദേശീയ തപാൽ ദിനം ആചരിച്ചു
Advertisements