പത്തനംതിട്ട: പത്തനംതിട്ട തൈക്കാവ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് പ്രൊജക്ടിൻ്റെ ആഭിമുഖ്യത്തിൽ ടൗണിൽ പ്ലാസ്റ്റിക്കിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരണവും തുടർന്ന് സൗജന്യമായി തുണി സഞ്ചി വിതരണവും നടത്തി.ചടങ്ങ് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ: സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി മലിനീകരണം ഇന്ന് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണെന്നും, ഇതിനെതിരെ ഓരോ വിദ്യാർത്ഥികളും, വിദ്യാർത്ഥി പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ജെറി അലക്സ് ,എസ് .പി .സി പത്തനംതിട്ട അസിസ്റ്റൻ്റ് ഡിസ്ട്രിക് നോഡൽ ഓഫീസർ സുരേഷ് കുമാർ, സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് റെനീസ് മുഹമ്മദ്, സി.പി.ഒ തോമസ് ചാക്കോ, അബ്ദുൾ ഖാദർ എന്നിവർ ആശംസകൾ അറിയിച്ചു.