ഹൈദരബാദ്: കോവിഡ് മഹാമാരിയില്‍ നിന്നും ലോക ജനതയ്ക്ക് ആശ്വാസമേകാന്‍ കലിയുഗവരദന്റെ അനുഗ്രഹം തേടി 750 കിലോമീറ്റര്‍ ഒറ്റക്കാലില്‍ നടന്നെത്തി ആന്ധ്ര സ്വദേശിയായ തീര്‍ഥാടകന്‍. അഖിലഭാരത അയ്യപ്പ ദീക്ഷ പ്രചാര സമിതിയിലെ അംഗമായ അക്കരപക്ക സുരേഷ് എന്ന നെല്ലൂര്‍ സ്വദേശിയാണ് ഇരുമുടികെട്ടുമേന്തി ക്രച്ചസിന്റെ സഹായത്തോടെ 105 നാള്‍ നീണ്ട യാത്രക്കൊടുവില്‍ ശബരിമലയില്‍ എത്തിയത്.
ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ നിന്നും കഴിഞ്ഞ സെപ്റ്റംബര്‍ 20 നാണ് ഗുരുസ്വാമിയായ രാജു ദേശപാണ്ഡ്യന്റെ നിര്‍ദേശാനുസരണം ലോക നന്മയ്ക്കായി സുരേഷ് ശബരീശ സന്നിധിയിലേക്ക് പുറപ്പെട്ടത്. നെല്ലൂരിലെ ഒരു ജ്വല്ലറി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുരേഷ് ഇത് രണ്ടാം തവണയാണ് ശബരിമലയിലെത്തുന്നത്. അയ്യപ്പന്റെ അനുഗ്രഹത്താല്‍ യാത്രയില്‍ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ലെന്നും സുഖദര്‍ശന സൗകര്യമൊരുക്കിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലിയുഗവരദന്റെ അനുഗ്രഹം തേടി ഒറ്റക്കാലില്‍ സുരേഷ് താണ്ടിയത് 750 കിലോമീറ്റര്‍
Advertisements