ന്യൂസ് ഡെസ്ക് : എപിപി അനീഷ്യയുടെ മരണത്തില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതായി പരാതി. മരണത്തിന് കാരണക്കാരായ എപിപിയ്ക്കും ഡിഡിപിയ്ക്കും നേരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയില്ല.വേണ്ടത്ര തെളിവുകള്‍ ഉണ്ടായിട്ടും ആരോപണ വിധേയര്‍ക്ക് സംരക്ഷണം നല്‍കുകയാണ് അന്വേഷണ സംഘം എന്നും അഭിഭാഷകര്‍ ആരോപിച്ചു.
ജനുവരി 21നാണ് കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹപ്രവര്‍ത്തകന്റെയും മേലുദ്യോഗസ്ഥന്റെയും മാനസിക പീഡനം കാരണം ആണ് ആത്മഹത്യ ചെയ്യുന്നതെന്ന് അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലും, 19 പേജ് ഉള്ള ആത്മഹത്യാ കുറിപ്പിലും പറഞ്ഞിരുന്നു. ഈ തെളിവുകളുണ്ടായിട്ടും അന്വേഷണ സംഘം ഇതുവരെ ആരോപണ വിധേയര്ക്കേതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും ആരോപണ വിധേയരെ അന്വേഷണ സംഘം സംരക്ഷിക്കുകയാണെന്നും അഭിഭാഷകര്‍ പറഞ്ഞു.