മരോടിച്ചാൽ : അങ്കമാലി മരോടിച്ചോട്ടിൽ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും മകനും തീ കൊളുത്തി ആത്മഹത്യ ചെയ്തു . മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടില്‍ അന്തോണി (70) മകന് ആന്റോ (32) എന്നിവരാണ് ജീവിന്വെടിഞ്ഞത്.മരോട്ടിച്ചോട് തേൻമാലി പാടത്ത് ആളൊഴിഞ്ഞ ഭാഗത്ത് ആന്റോ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സാരമായി പരിക്കേറ്റ ആന്റോവിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് 5.30 തോടെ അന്തോണി മകൻ ആന്റോയുടെ കുന്നുകരയിലെ ഭാര്യ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തികയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യകൾക്ക് കരണമെന്ന് കരുതുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മാസമാണ് വിദേശത്ത് ആയിരുന്ന ആന്റോ നാട്ടിലെത്തിയത്. ഭാര്യ: നിയ രണ്ട് മക്കളുണ്ട്. അങ്കമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.