കൊച്ചി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ് ഡയറക്ടർ ബോർഡംഗങ്ങളായ മൂന്ന് പേർ അറസ്റ്റില്‍. രാജപ്പൻ നായർ, പി വി. പൗലോസ്, മേരി ആൻ്റണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാജപ്പൻ നായർ മുൻ പ്രസിഡൻ്റും പി വി പൗലോസ് വൈസ് പ്രസിഡൻ്റുമായിരുന്നു. സംഘത്തിൻ്റെ പണം മുഴുവനും വ്യാജ ലോൺ വഴി തട്ടി എടുത്ത മുൻ പ്രസിഡൻ്റ് പി ടി പോൾ ഒരു വർഷം മുൻപ് മരിച്ചതിനെത്തുടർന്നാണ് രാജപ്പൻ നായരെ പ്രസിഡൻ്റാക്കിയത്.
അങ്കമാലി അർബൻ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും കേസെടുത്തിട്ടുണ്ട്. 97 കോടി രൂപയുടെ വ്യാജ വായ്പ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ഇഡി കേസെടുത്തത്. അങ്കമാലി, കാലടി എന്നിവടങ്ങളിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലും ആധാരത്തിന്റെ പകർപ്പിലും വ്യാജ രേഖകൾ ഹാജരാക്കി വായ്പ തട്ടിയെന്നാണ് കേസ്. സഹകരണ വകുപ്പ് ഈ മാസം ഭരണസമിതി പിരിച്ച് വിട്ടതോടെ അഡ്മിനിസ്ടേറ്റർ ഭരണത്തിലാണ് ബാങ്ക്. ഭരണസമിതി പ്രസി ഡന്റായിരുന്ന പരേതനായ പി ടി പോളും മറ്റ് ഭരണസമിതി അംഗങ്ങളും സംഘത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതും അനധികൃതവായ്പകൾ വാരിക്കോരി അനുവദിച്ചതും ഉൾപെടെയുള്ള തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നത്.