ഡ്രൈ ഡേ ദിനം വിൽക്കാൻ ലക്ഷ്യമിട്ട് മദ്യം സൂക്ഷിച്ചു : കോട്ടയം മാങ്ങാനത്ത് 26 കുപ്പി വിദേശ മദ്യവുമായി മദ്യവിൽപ്പനക്കാരൻ പിടിയിൽ : പിടികൂടിയത് പാമ്പാടി എക്സൈസ് സംഘം

പാമ്പാടി : വിൽപ്പനയ്ക്ക് സൂക്ഷിച്ച 26 കുപ്പി വിദേശ മദ്യവുമായി മാങ്ങാനം സ്വദേശിയായ മദ്യവിൽപ്പനക്കാരൻ എക്സൈസിൻ്റെ പിടിയിലായി. കോട്ടയം വിജയപുരം മാങ്ങാനം കരയിൽ പാലത്താറ്റിൽ വീട്ടിൽ രാജേന്ദ്രൻ പി. കെ (56)യെയാണ് പാമ്പാടി എക്സൈസ് ഇൻസ്‌പെക്ടർ പി ജെ ടോംസിയും സംഘവും ചേർന്ന് പിടികൂടിയത്. മാങ്ങാനം പ്രദേശത്ത് ഡ്രൈ ഡേ ദിവസം വ്യാപകമായി മദ്യവിൽപ്പന നടക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളോളമായി എക്സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഏപ്രിൽ ഒന്നിന് ഇയാൾ പ്രദേശത്ത് മദ്യം വിൽക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് , ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. .കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ഇയാൾ മുൻപും നിരവധി അബ്കാരി കേസുകളിൽ പ്രതിയായിട്ടുണ്ട്. പട്രോളിങ്ങിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ബിനോയ്‌ കെ മാത്യു, അജിത്ത് കുമാർ. കെ. എൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അഖിൽ പവിത്രൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആശാലത സി. എസ്, സിവിൽ എക്‌സൈസ് ഓഫീസർ ഷെബിൻ റ്റി മാർക്കോസ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles