പോഷകബാല്യം : അങ്കണവാടിയിൽ മുട്ട വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: മാടപ്പളളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 27 അങ്കണവാടികളിലേക്കും വാഴപ്പള്ളി പായിപ്പാട് പഞ്ചായത്തിലെ 33 അങ്കണവാടികളിലേക്കും ചങ്ങനാശേരി നഗരസഭ ഒന്നാം സെക്ടറിലെ 26 അങ്കണവാടികളിലേക്കും രണ്ടാം സെക്ടറിലെ 24 അങ്കണവാടികളിലേക്കും പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നു ദിവസം (ചൊവ്വാ,വ്യാഴം,ശനി) മുട്ട വിതരണം നടത്തുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ടെൻഡർ നൽകേണ്ട അവസാന തിയതി ജൂലൈ 31 ന് ഉച്ചകഴിഞ്ഞ് 2.30. ടെണ്ടറുകൾ അതാത് പഞ്ചായത്ത് സെക്ടർ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്ക് നൽകണം. വിശദവിവരത്തിന്് ഫോൺ: 0481-2425777,9188959701.

Advertisements

Hot Topics

Related Articles