അങ്കണവാടികളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി

അതിരമ്പുഴ : ആർപ്പുക്കര, അതിരമ്പുഴ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിലെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തുകയും തുടർന്ന് കുട്ടികൾക്ക് മധുരങ്ങൾ വിതരണം നടത്തുകയും ചെയ്തു.അതിരമ്പുഴ അമലഗിരി, കൊട്ടാരം, ആർപ്പുക്കര,പനമ്പാലം,പാറപ്പുറം,കുടമാളൂർ അങ്കണവാടികളിൽ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി സ്വാതന്ത്ര്യദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisements

വിവിധ അങ്കണവാടികളിൽ നടന്ന സമ്മേളങ്ങളിൽ ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ കെ. കെ. ഷാജിമോൻ, എസി കെ. തോമസ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ ദീപാ ജോസ്, പ്രിൻസ് മാത്യു, ഹരിപ്രകാശ്,ഡോ കെ. കെ. പ്രഭാകരൻ, വി. എൻ. മണി, പി. പി. സന്തോഷ്‌കുമാർ, ഓമന ബാലകൃഷ്ണൻ, സി. ടി. ജയശ്രീ,ടി.എൽ.പുഷ്പവല്ലി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles