അങ്കണവാടികളിൽ മുട്ട വിതരണം ടെൻഡർ ക്ഷണിച്ചു

കോട്ടയം:  ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള ഏറ്റുമാനൂർ നഗരസഭയിലെ ഒന്നാം സെക്ടറിലെ 24 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 21 അങ്കണവാടികളിലും  നീണ്ടൂർ പഞ്ചായത്തിലെ 23 അങ്കണവാടികളിലും  അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 18 അങ്കണവാടികളിലും  2025-26 സാമ്പത്തിക വർഷത്തിൽ പോഷക ബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്ന് ദിവസം (ചൊവ്വാ , വ്യാഴം, ശനി) മുട്ട വിതരണം നടത്തുന്നതിന്   ടെൻഡർ ക്ഷണിച്ചു.   ടെൻഡർ ഫോമുകൾ ഏറ്റുമാനൂർ ഐ. സി .ഡി .എസ് ഓഫീസിൽ നിന്ന് ലഭിക്കും.  ടെൻഡറുകൾ ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞ് 2.30 നകം  അതത് പഞ്ചായത്ത് / സെക്ടർ തല ഐ.സി.ഡി.എസ്. സൂപ്പർവൈസർക്ക് നൽകണം.  വിശദവിവരത്തിന്  ഫോൺ:  9188959695.

Advertisements

Hot Topics

Related Articles