മുംബൈ: അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 923 കോടിയുടെ ജിഎസ്ടി നോട്ടീസ്. റീ-ഇൻഷുറൻസ്, കോ-ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ജിഎസ്ടി ആവശ്യപ്പെട്ടാണ് കമ്പനിക്ക് ഡിജിജിഐയിൽ നിന്ന് നാല് കാരണം കാണിക്കൽ നോട്ടീസുകൾ ലഭിച്ചിരിക്കുന്നത്.
നാല് നോട്ടീസുകളിൽ ഒന്ന്, 478.84 കോടി രൂപയുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ടതാണ്. വിവിധ ഇന്ത്യൻ, വിദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള റീ-ഇൻഷുറൻസ് സേവനങ്ങൾ വഴി ബുക്ക് ചെയ്യുന്ന റീ-ഇൻഷുറൻസ് കമ്മീഷനിന്റെ നികുതിയാണിത്. രണ്ടാമത്തെത് 359.70 കോടി രൂപയ്ക്കുള്ള നോട്ടീസാണ്. മൂന്നാമത്തെ ഡിജിജിഐ നോട്ടീസ് 78.66 കോടി രൂപയുമായി ബന്ധപ്പെട്ടതാണ്. നാലാമത്തെ നോട്ടീസ് 5.38 കോടി രൂപയുടെതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതൃ സ്ഥാപനമായ റിലയൻസ് ക്യാപിറ്റൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് കീഴിൽ പാപ്പരത്ത നടപടികൾ നേരിടുകയാണ്.