കൂരോപ്പട: കൂരോപ്പടയിലെ കടകളിലെ മോഷണം നടത്തിയവരെ ഉടൻ പിടികൂടുന്നതിന് പോലീസ് നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായ കൂരോപ്പട കവലയിലെ മോഷണം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. മൂന്ന് മെഡിക്കൽ ഷോപ്പുകൾ, പലചരക്ക്, പച്ചക്കറി, ഇലക്ട്രിക്കൽ കടകളിലാണ് മോഷണം നടത്തിയിരിക്കുന്നത്.
ഇലക്ട്രിസിറ്റി ബോർഡിന്റെ കൂരോപ്പടയിലെ സെക്ഷൻ ഓഫിസിന്റെ സമീപത്തുള്ള ട്രാൻസ്ഫോമറിന്റെ ലിങ്ക് ഓഫ് ചെയ്തതിന് ശേഷമാണ് മോഷണങ്ങൾ നടത്തിയത്. എന്നാൽ വൈദ്യുതി നിലച്ചത് ബോർഡ് അധികൃതർ ശ്രദ്ധിച്ചതുമില്ല. പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും കൂരോപ്പടയിൽ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്നും പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട ആവശ്യപ്പെട്ടു.