കൊല്ലം: മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ യുട്യൂബറും സംഘവും അറസ്റ്റില്‍. കൊല്ലം ചിതറ െഎരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. 11ാം മൈല്‍ കമ്പംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈ പ്രദേശത്ത് നിന്നും അടുത്തിടെ മേയാന്‍ വിട്ടിരുന്ന അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
‘ഹംഗ്റി ക്യാപ്റ്റന്‍’ എന്ന യുട്യൂബ് ചാനലിലൂടെ ബീഫ്, മട്ടന്‍ വിഭവങ്ങളുടെ പാചക രീതി ഉള്‍പ്പെടെ പരിചയപ്പെടുത്തിയിരുന്ന വ്യക്തി ഉള്‍പ്പെടെയാണ് പിടിയിലായത്. ഇത്തരത്തില്‍ പാകം ചെയ്ത ആഹാരം ഇവര്‍ കടയ്ക്കല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനിലും ഫയര്‍സ്റ്റേഷനിലും വിതരണം ചെയ്തിട്ടുണ്ട്. സാമൂഹിക സേവനം എന്ന നിലയ്ക്കാണ് ഇത്തരത്തില്‍ പൊലീസുകാര്‍ക്കും ആഹാരം നല്‍കിയിരുന്നത്. ഇവരുടെ വിഡിയോ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന് ഇറച്ചി കടത്തുന്നതായിരുന്നു ഇവരുടെ രീതി. മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ കണ്ടെടുത്തു. പല കക്ഷണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഏരൂര്‍ പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.