അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ ചെന്നൈ പൊലീസിന് താത്കാലിക ആശ്വാസം; എഫ്ഐആ‍‍ർ ചോർന്നതിന് കാരണം സാങ്കേതിക തകരാർ ആകാമെന്ന് എൻഐസി 

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ ചെന്നൈ പൊലീസിന്റെ വാദം പിന്തുണച്ച് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി). അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ എഫ്ഐആ‍‍ർ ചോർന്നതിന് കാരണം സാങ്കേതിക തകരാർ ആകാമെന്ന് എൻഐസി അറിയിച്ചു. 

Advertisements

ബലാത്സംഗം അടക്കമുള്ള കേസുകളിലെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകാത്ത നിലയിലാണ് സാധാരണ ക്രൈം ക്രിമിനല്‍ ട്രാക്കിം​ഗ് നെറ്റ് വര്‍ക്ക് സിസ്റ്റത്തിൽ (സിസിടിഎൻഎസ്) അപ്‌ലോഡ് ചെയ്യാറുള്ളത്. എന്നാൽ നിയമസംഹിതയായ ഐപിസിയിൽ നിന്ന് ബിഎൻഎസ്സിലേയ്ക്കുള്ള മാറ്റം പ്രതിഫലിക്കാതെ പോയതാകാം ഇവിടെ എഫ്ഐആ‍ർ ചോർച്ചയ്ക്ക് കാരണമായതെന്ന് എൻഐസി സീനിയർ ഡയറക്ടർ ചെന്നൈ പൊലീസിന് അയച്ച കുറിപ്പിൽ വ്യക്തമാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഫ്ഐആർ ചോർച്ച എസ്ഐടി പ്രത്യേകമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രതിരോധത്തിലായ പൊലീസിന് എൻഐസിയുടെ നിലപാട് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.