വീണ്ടും മത്സരത്തിനില്ല; കെ അണ്ണാമലൈ തമിഴ്നാട് ബിജെപി പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നു

ചെന്നൈ: തമിഴ്നാട് ബിജെപി പ്രസിഡന്‍റ്  സ്ഥാനം കെ അണ്ണാമലൈ ഒഴിയുന്നു. വീണ്ടും പ്രസിഡന്‍റ്  ആകാൻ ഇല്ലെന്ന് അണ്ണാമലൈ അറിയിച്ചു. പുതിയ പ്രസിഡന്‍റിന് എല്ലാ ആശംസകളും അറിയിക്കുന്നു. പ്രസിഡന്‍റാകാനുള്ള മത്സരത്തിനില്ലെന്നും അണ്ണാമലൈ നാടകീയമായി പ്രഖ്യാപിച്ചു. പാർട്ടിയിൽ തർക്കമില്ലെന്നും ഒറ്റക്കെട്ടായി നേതാവിനെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ജൂലൈയിൽ ആണ്‌ അണ്ണാമലൈ അധ്യക്ഷ പദവിയിലെത്തിയത്. വീണ്ടും എൻഡ‍ിഎ സഖ്യത്തിലേക്ക് വരുന്ന എഐഎഡിഎംകെയുടെ ആവശ്യപ്രകാരം അണ്ണാമലൈയെ മാറ്റുമെന്നുള്ള റിപ്പോര്‍ട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.

Advertisements

അണ്ണാമലൈയെ നീക്കാൻ തീരുമാനിച്ചതായി അമിത് ഷാ നേരിട്ടറിയിച്ചെന്നാണ് ബിജെപിക്കുള്ളിൽ തന്നെ പ്രചാരണം നടന്നത്. പകരം ബിജെപി നിയമസഭ കക്ഷിനേതാവ്നൈനാർ നാഗേന്ദ്രൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ആയേക്കുമെന്നാണ് സൂചനകൾ. അണ്ണാമലൈയെ ദിലിയിലെ പദവിയിലേക്കോ കേന്ദ്ര മന്ത്രിസഭയിലേക്കോ മാറ്റുമെന്നാണ് സൂചന. പക്ഷേ, തമിഴ്നാട്ടിൽ തുടരാനുള്ള താത്പര്യം അദ്ദേഹം അമിത് ഷായെ അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാഴ്ചയ്ക്കുള്ളിൽ വെറും പാർട്ടി പ്രവർത്തകൻ മാത്രമായി മാറിയാലും താൻ ബിജെപിയിൽ തുടരുമെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ പറഞ്ഞിരുന്നു. അതേസമയം എടപ്പാടി പളനിസ്വാമിയും അണ്ണാമലൈയും ഗൗണ്ടർ വിഭാഗക്കാർ ആയതിനാൽ സോഷ്യൽ എഞ്ചിനിയറിംഗിന്‍റെ ഭാഗമായി പുതിയ നേതൃത്വം എന്ന വാദം ബിജെപി ഉയർത്തുമെന്നാണ് സൂചന. അണ്ണാമലൈ തുടർന്നാൽ സഖ്യം സാധ്യമല്ലെന്ന് ഇപിഎസ്‌ ദിലിയിൽ വച്ച് അമിത് ഷായെ അറിയിച്ചിരുന്നു. 

Hot Topics

Related Articles