തിരുവനന്തപുരം : എം.എം മണിയും ആനി രാജയും തമ്മിലുണ്ടായ വിവാദത്തില്‍ മണിക്ക് പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . സി.പി.ഐ ദേശീയ നേതാവ് ആനി രാജക്കെതിരെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത് എത്തി .മണിയുമായുള്ള വിഷയത്തില്‍ ആനിയെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്ന് കാനം പറഞ്ഞു. ആനി രാജയുടെ നടപടി പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ല.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ കേരള നേതൃത്വത്തിന്റെ അഭിപ്രായം തേടണമെന്നും കാനം പറഞ്ഞു. കെ.കെ രമ എം.എല്‍.എക്കെതിരായി എം.എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മണിക്കെതിരെ ആനി രാജ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ചാണ് കാനത്തിന്റെ പ്രതികരണം.