കോട്ടയം : കോട്ടയം ജില്ലയിലെ കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ, പാമ്പാടി എസ്.എച്ച്. ഒ അടക്കം സംസ്ഥാനത്തെ 53 സ്റ്റേഷൻ ഹൗസ് ഓഫീസർ മാർക്ക് സ്ഥലംമാറ്റം. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയെ തിരുവനന്തപുരം റൂറൽ പൊലീസ് സ്റ്റേഷനിലെ വെഞ്ഞാറമ്മൂട്ടിലേയ്ക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. പാമ്പാടി സ്റ്റേഷൻ ഹൌസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാറിനെ കോട്ടയം വെസ്റ്റിൽ പകരം നിയമനം നൽകിയിട്ടുണ്ട്. ഇടുക്കി മുല്ലപ്പെരിയാർ സ്റ്റേഷൻ ഹൌസ് ഓഫിസറായിരുന്ന ഡി.സുവർണകുമാറാണ് പുതിയ പാമ്പാടി എസ്എച്ച്ഒ. പത്തനംതിട്ട കോന്നി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കും സ്ഥലം മാറ്റമുണ്ട്. കോന്നി എസ്എച്ച്ഒ ആർ രതീഷിനെ കൊല്ലം റൂറലിലെ കുണ്ടറയിലേയ്ക്കു മാറ്റി. പകരം കൊല്ലം അഞ്ചാലുമ്മൂട്ടിൽ നിന്നുള്ള സി.ദേവരാജനാണ് കോന്നിയിൽ എസ്എച്ച്ഒ ആയി എത്തുക. പത്തംതിട്ട തണ്ണിത്തോട് എസ്എച്ച്ഒ ആയിരുന്ന ആർ.മനോജ്കുമാറിനെ ഏനാത്തിലേയ്ക്കു മാറ്റി നിയമിച്ചു. ഇവിടെ തിരുവനന്തപുരം റൂറലിലെ കരമന പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പി.എസ് സുജിത്തിന് നിയമനം നൽകിയിട്ടുണ്ട്.