തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കറായി എ.എൻ ഷംസീർ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഷംസീർ സ്ഥാനം ഏറ്റെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കറെ അഭിനന്ദിച്ച് രംഗത്ത് എത്തി. സംസ്ഥാന നിയമസഭയുടെ സ്പീക്കറായിരുന്ന എം.ബി രാജേഷ് രാജി വച്ച് മന്ത്രിസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് നിയമസഭ സ്പീക്കറായി ഷംസീറിന്റെ പേര് നിർദേശിച്ചത്. തുടർന്ന് നടന്ന വോട്ടെടുപ്പിൽ ഷംസീർ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അൻവർ സാദത്ത് 40 വോട്ട് നേടി. വിജയിച്ച സ്പീക്കർ സ്ഥാനാർത്ഥി എ.എൻ ഷംസീറിന് 96 വോട്ടാണ് ലഭിച്ചത്.
Advertisements