തൃശൂർ : പൊലീസിനെ ആക്രമിച്ച് ഗുണ്ടാസംഘം തൃശൂർ നല്ലെങ്കരയില്‍ ലഹരി പാർട്ടിയ്ക്കിടെയാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്.മൂന്നു പൊലീസ് ജീപ്പുകള്‍ തല്ലി തകർത്തു കൊലക്കേസ് പ്രതി ബ്രഹ്മജിത്തിന്റെ നേതൃത്വത്തിലായിരുന്നു അക്രമം നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു ഗ്രേഡ് എസ്.ഐ: ജയൻ, സീനിയർ സി.പി.ഒ : അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്
നല്ലെങ്കരയില്‍ സഹോദരങ്ങളായ അല്‍ത്താഫും അഹദുമാണ് ബെർത്ത്ഡെ പാർട്ടി നടത്തിയത് സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്ലിനും ഷാർബലും ആയിരുന്നു ബെർത്ത് ഡെ പാർട്ടിക്ക് വന്നവർ ബ്രഹ്മജിത്ത് കൊലപാതകം ഉള്‍പ്പെടെ എട്ടു കേസുകളില്‍ പ്രതിയാണ്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അക്രമം .ലഹരി പാർട്ടി നടക്കുന്നതിനിടെ ഇരു സംഘങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് അടിയായി വീടിനു മുന്നിലേക്ക് സംഘർഷം എത്തിയതോടെ അഹദിന്റെ ഉമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ വണ്ടിയിലെത്തിയ പോലീസ് സംഘത്തെ മറഞ്ഞിരുന്ന ഗുണ്ടകള്‍ ആക്രമിച്ചു പിന്നിടെത്തിയ രണ്ടു പൊലീസ് വണ്ടിക്ക് നേരെ ആക്രമണം ഉണ്ടായി കൂടുതല്‍ പോലീസ് സംഘമെത്തിയാണ് ബ്രഹ്മദത്ത് ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തത് ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു.