വൈക്കം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു വെച്ചൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുടവെച്ചൂർ സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ തദ്ധേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് , മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവിയോൺമെന്റൽ എഞ്ചിനിയർ ബി.ബിജു, മുഹമ്മ പഞ്ചായത്ത് സെക്രട്ടറി പി.വി വിനോദ്, പ്രഫ. പാർവതി ചന്ദ്രൻ , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ പി.കെ മണിലാൽ, സോജിജോർജ് , പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു , സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ , പഞ്ചായത്ത് സെക്രട്ടറി വി.എൻ റജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി സുധീന്ദ്ര ബാബു , പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. രഘു, അശ്വതി സിഡിഎസ് ചെയർ പേഴ്സൺ മിനി സരസൻ തുടങ്ങിയവർ സംബന്ധിച്ചു.