ചിത്രം : മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അങ്കമാലി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ യുവജ്യോതി ദ്വിദിന ക്യാമ്പ് യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു
ആലുവ : മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ യുവജ്യോതി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ഞായർ,തിങ്കൾ ദിവസങ്ങളിലായി ആലുവ തൃക്കുന്നത്ത് സെമിനാരിയിലും, ആലുവ വൈ.എം.സി.എ ക്യാമ്പിലുമായി സംഘടിപ്പിച്ച പരിപാടി അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ആന്റി നാർക്കോട്ടിക്സ് സബ് ഇൻസ്പെക്ടർ രാജേഷ് എ. എൻ മുഖ്യപ്രഭാഷണം നടത്തി.ആലുവ എം.എൽ.എ അൻവർ സാദത്ത്, അഖില മലങ്കര മദ്യവർജ്ജന സമിതി സെക്രട്ടറി അലക്സ് മണപ്പുറത്ത് , ട്രഷറർ ഡോ. റോബിൻ പി . മാത്യു , വിവിധ ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളിൽ ശക്തമായി പോരാടുന്ന പ്രമുഖ വ്യക്തികൾ, ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ജോർജി കെ സണ്ണി , സെക്രട്ടറി എൽദോ പി.ജി , ട്രഷറർ വി. എം മാത്യു , ക്യാമ്പ് കോർഡിനേറ്റർ പ്രസാദ് ജെ ചീരൻ എന്നിവർ പ്രസംഗിച്ചു. 13 വയസിനും 18 വയസിനും മധ്യേപ്രായമുള്ള വിദ്യാർത്ഥികൾ ക്യാമ്പിന്റെ
ഭാഗമായി.