അർഹതയുള്ളവർക്ക് ബാങ്ക് വായ്പ ഉറപ്പാക്കണം: ആന്റോ ആന്റണി എംപി

തിരുവല്ല: വിദ്യാഭ്യാസ, കാർഷിക വായ്പകൾ ഉൾപ്പെടെ എല്ലാ ലോണുകളും അർഹരായ എല്ലാവർക്കും നിബന്ധനകൾക്ക് വിധേയമായി ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ഓൺലൈനായി ചേർന്ന ജില്ലാ ബാങ്കിംഗ് അവലോകന സമിതിയുടെ 2021-22 സാമ്പത്തിക വർഷത്തെ ഒന്നാം പാദ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നിന്നു സ്വരൂപിക്കുന്ന നിക്ഷേപങ്ങൾക്ക് ആനുപാതികമായി വായ്പകൾ ജില്ലയിൽ നൽകണമെന്ന് എംപി ബാങ്കുകളോട് ആവശ്യപ്പെട്ടു.

Advertisements

അർഹരായ ഒരു കുട്ടിയെ പോലും വിദ്യാഭ്യാസ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. അർഹരെങ്കിൽ, ഒരു വായ്പയിൽ നിന്നും ഗുണഭോക്താവിനെ മാറ്റി നിർത്തുന്ന സ്ഥിതി ഉണ്ടാകാതിരിക്കാൻ ബാങ്ക് അധികൃതർ പ്രത്യേക ശ്രദ്ധ നൽകണം. നിബന്ധനകൾക്ക് വിധേയമായി ബാങ്കിംഗ് മേഖലയിലെ ജില്ലയുടെ ശേഷി പരമാവധി വിനിയോഗിക്കാനാകണം. സാധാരണക്കാരന് ഗുണകരമായ രീതിയിൽ ബാങ്കിംഗ് മേഖല മാറുന്ന നില ഉറപ്പാക്കേണ്ടതുണ്ടെന്നും എംപി പറഞ്ഞു.
തനിക്ക് ലഭിക്കുന്ന പരാതിയിൽ ഏറെയും ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടതാണെന്ന്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. വായ്പാ തിരിച്ചടവ്, വായ്പ ലഭിക്കുന്നില്ല തുടങ്ങിയ പരാതി ഏറെയാണ്. വീട്, ചികിൽസാ ധനസഹായം എന്നിവയാണ് മറ്റ് പ്രധാന പരാതികൾ ലഭിക്കുന്നത്. അർഹമായ വായ്പ ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ബാങ്കുകൾ പ്രത്യേക ശ്രദ്ധ നൽകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
2021-22 ഒന്നാം പാദത്തിൽ കൃഷി വായ്പ 538 കോടി രൂപയും വ്യവസായ വായ്പ 250 കോടി രൂപയുമടക്കം ആകെ 881 കോടി രൂപയുടെ മുൻഗണനാ വായ്പകൾ നൽകി.

യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എൽഡിഒ മിനി ബാലകൃഷ്ണൻ, നബാർഡ് ഡിഡിഎം റെജി വർഗീസ്, എസ്ബിഐ ചീഫ് മാനേജർ ടി. ശരവണൻ, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.