പത്തനംതിട്ട : രാജ്യം വലിയ പ്രതിസന്ധിയെ നേരിടുന്ന കാലഘട്ടത്തിൽ അക്കാദമിക് രാഷ്ട്രിയ പ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണ്
എന്ന് ആന്റോ ആന്റണി എം പി അഭിപ്രായപെട്ടു. ലോക വീക്ഷണമുള്ള നേതാക്കൾക്ക് കോൺഗ്രസ് എല്ലാ കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.കെ പി സി സി നയ രൂപീകരണ സമതിയുടെ ആദ്യ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ജെ എസ് അടൂരിന് സ്വീകരണവും അദ്ദേഹം എഴുതിയ “മാപ്പുയ് മിങ്ങായ് ദം റോ ” പുസ്തകവിചാരവും ഉത്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ല കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊ :സതീഷ് കൊച്ചു പറമ്പിൽ അധ്യക്ഷത വഹിച്ചു.. പി മോഹൻ രാജ് മുഖ്യ പ്രഭക്ഷണം നടത്തി. കെ പി സി സി വിചാർ വിഭാഗ് ചെയർമാൻ പ്രൊഫ. റോയിസ് മല്ല ശ്ശേരി പുസ്തക വിചാരം നടത്തി.. അഡ്വ.എ സുരേഷ് കുമാർ, എ ഷംസുദീൻ,ബിനു എസ് ചക്കലായിൽ, രജനി പ്രദീപ്, കെ ജി റെജി,ഏബൽ മാത്യു,എലിസബത് അബു,സജീദേവി എൽ, മഞ്ജു വിശ്വനാഥ്, അബ്ദുൽ കലാം ആസാദ്, ലീല രാജൻ, ശ്രീദേവി ബാലകൃഷ്ണൻ, അഡ്വ ഷൈനി ജോർജ്,പ്രൊഫ ഡി.ജോൺ, സോമൻ ജോർജ്, അനൂപ് മോഹൻ ,എം ആർ ജയപ്രസാദ്,എം റ്റി സാമൂവേൽ,പി റ്റി രാജു,വർഗീസ് പൂവൻ പാറ,കലാധരൻ പിള്ള,അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്,സാമുവേൽ കിഴക്കുപുറം,രഘുനാഥ് കുളനട സജി കൊട്ടക്കാട്,സതീഷ് പഴകുളം,,ജറി മാത്യു സാം,വിൽസൻ തുണ്ടിയത്ത്,ബാബു മാമ്പറ്റ,സജി.കെ.സൈമൺ,വിജയ് ഇന്ദു ചൂടൻ,ബിന്ദു ബിനു എന്നിവർ പ്രസംഗിച്ചു.