ചരൽകുന്ന് : സംസ്ഥാന നിയമസഭ നിർദ്ദേശിക്കുന്ന പാനലിൽ നിന്നും ഗവർണ്ണർമാരെ നിയ്യയിക്കണമെന്നും കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ശക്തിപ്പെടാനും മെച്ചപ്പെടാനും ഗവർണർ നിയമനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മുൻകൈ ഉണ്ടാകണമെന്നും മന്ത്രി ആന്റണി രാജു പ്രസ്താവിച്ചു. ചരൽക്കുന്നിൽ ജനാധിപത്യ കേരളാ കോൺഗ്രസ് ദ്വിദിന സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്യുന്നതിന് അപ്പുറത്തേക്ക് കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ഉലയ്ക്കുന്ന രീതിയിൽ പലസംസ്ഥാന സർക്കാരുകളും ഗവർണ്ണർമാരും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്.
ഭരണഘടന അനുവദിക്കുന്ന പരിമിതമായ വിവേചന അധികാരങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് പ്രവർത്തിക്കുന്നത് ഫെഡറൽ സംവിധാനത്തിന്റെ നിലനില്പിന് ഭീഷണിയാണ്. സംസ്ഥാന സർക്കാരിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങളെ കവർന്നെടുക്കുവാനുള്ള ശ്രമങ്ങളെ അംഗീകരിക്കുവാൻ കഴിയില്ല – പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി.ജോസഫിന്റെ അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ ഡെപ്യൂട്ടി ചെയർമാൻ എ.ജെ.ജോസഫ്, വൈസ് ചെയർമാൻ വാമനപരം പ്രകാശ് കുമാർ, ട്രഷറർ കെ.സി ജോസഫ് ജനറൽ സെക്രട്ടറിമാരായ അഡ്വ ഫ്രാൻസിസ് തോമസ്, പ്രൊഫ.ജേക്കബ്ബ എം എബ്രഹാം, ജോർജ്ജ് അഗസ്റ്റിൻ, റോയി വാരിക്കാട് ജയിംസ്കൂര്യൻ. അബ്രാഹം കുളമട, രാജു നെടുവം പുറം, മാത്യൂസ് ജോർജ്ജ്, മലയിൻകീഴ് നന്ദകുമാർ, എച്ച് രാജു , ഉമ്മൻ ആലം മൂട്ടിൽ, സിബി മൂലേപ്പറമ്പിൽ, പൗലോസ് മുടക്കുംതല , ഗോവിനാഥ് തെറ്റാട്, വിറ്റാജ് എം.എ, ജോയി കാക്കനാട് , ബാബു ബെനഡിക്ട് , എ.പി. കുര്യാക്കോസ്, ജോജി ആനിത്തോട്ടം . സണ്ണി അരമന, പോഷക സംഘടനാ പ്രസിഡന്റന്മാരായമംഗലത്ത് ചന്ദ്രശേഖരൻ പിള്ള , ബിജു എം.കെ. വർഗീസ് മുളയ്ക്കൽ, രാഖി സക്കറിയ, ഡോമിനിക്ക് മടക്കക്കുഴി, എൻ. സത്യൻ, ജോഷി കുര്യാക്കോസ്, എൻ.റ്റി കുര്യാച്ചൻ, തോമസ് ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. നാളെ നടക്കുന്ന സമാപന സമ്മേളനം ചെയർമാൻ ഡോ.കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.