എ ഐ ക്യാമറ ; അപകടമരണങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു ; പിഴയ്ക്കെതിരെ ഓണ്‍ലൈനിലൂടെ പരാതി പറയുന്ന സംവിധാനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും ; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : സംസ്ഥാനത്ത് എഐ ക്യാമറകളിലൂടെ ഇതുവരെ കണ്ടെത്തിയത് 20,42,542 നിയമലംഘനങ്ങള്‍. പരിശോധനകള്‍ക്ക് ശേഷം 1.77 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു. പിഴയായി 7.94 കോടിരൂപയാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. ഇതില്‍ 81.78 ലക്ഷം രൂപ ഇതുവരെ ലഭിച്ചു. റോഡ് ക്യാമറകള്‍ സ്ഥാപിച്ചതോടെ അപകടമരണങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

Advertisements

കഴിഞ്ഞ വര്‍ഷം ജൂണില്‍ 344 പേരാണ് അപകടങ്ങളില്‍ മരിച്ചതെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 140 പേരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ജൂണില്‍ 1278 ആയി കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളെയും എഐ ക്യാമറകളുടെ പരിധിയില്‍ കൊണ്ടുവരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാഷണല്‍ ഇൻഫര്‍മാറ്റിക് സെന്ററില്‍ (എൻഐസി)നിന്ന് വാഹനങ്ങളുടെ വിവരങ്ങള്‍ കെല്‍ട്രോണിനു കൈമാറിയിട്ടുണ്ട്. നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റോഡ് ക്യാമറകളിലൂടെ പിടികൂടും. നോ പാര്‍ക്കിങ് ഏരിയകള്‍ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ യോഗം ചേരും. വേഗപരിധി കൂട്ടിയതിനാല്‍ അതു വ്യക്തമാക്കി കൊണ്ടുള്ള ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിക്കാൻ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും.

പിഴയ്ക്കെതിരെ ഓണ്‍ലൈനിലൂടെ പരാതി പറയുന്ന സംവിധാനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. പിഴ നോട്ടിസ് അയയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ കൂടുതല്‍ ജീവനക്കാരെ നിയമിക്കാൻ കെല്‍ട്രോണിന് നിര്‍ദേശം നല്‍കി. റോഡ് വീതി കൂട്ടിയ സ്ഥലങ്ങളിലെ ക്യാമറകള്‍ ജൂലൈ 31ന് അകം മാറ്റി സ്ഥാപിക്കും

Hot Topics

Related Articles