തിരുവനന്തപുരം: കുഞ്ഞിനെ വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ടെന്ന വെളിപ്പെടുത്തലുമായി അനുപമ. ഇത് സംബന്ധിച്ച പരാതി അനുപമ ഡിജിപിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും കൈമാറി. കുഞ്ഞിന്റെ ജീവന് അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ടെന്നും കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമ പരാതിയില്‍ പറയുന്നു.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും ഇണഇ ചെയര്‍പേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അനുപമ ആവശ്യപ്പെടുന്നു. വകുപ്പ് തല അന്വേഷണം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞിനായുള്ള ആവശ്യം ഉന്നയിച്ച് അനുപമ നിയമ നടപടിയിലേക്ക് നീങ്ങുകയും തുടക്കം മുതല്‍ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടിട്ടും നല്കാതെയുള്ള അധികൃതരുടെ നിലപാടും പരിശോധിച്ച കുടുംബ കോടതി ദത്ത് നപടികള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.