അനുപമയുടെ ദത്ത് വിവാദം; കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനാ ഫലം ഇന്ന് ലഭിക്കും; ഡി.എൻ.എ പരിശോധനാ ഫലം അനുകൂലമായാൽ കുഞ്ഞിനെ തിരികെ നൽകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ ദത്ത് കേസിൽ കുഞ്ഞിന്റെ ഡി എന്‍ എ ഫലം ഇന്ന് ലഭിച്ചേക്കും.ഡി എന്‍ എ പരിശോധന ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ സി ഡബ്ല്യൂ സി സ്വീകരിക്കുമെന്നാണ് സൂചന.

Advertisements

കുട്ടിയുടെ രക്ത സാമ്പിള്‍ ഇന്നലെയാണ് ശേഖരിച്ചത്. പൂജപ്പുര രാജീവ് ഗാന്ധി ബയോ ടെക്‌നോളജിലെ വിദഗ്ദ്ധര്‍ ഇന്നലെ രാവിലെ പത്തരയോടെ കുഞ്ഞിനെ പാര്‍പ്പിച്ചിരിക്കുന്ന കുന്നുകുഴി നിര്‍മ്മല ശിശുഭവനിലെത്തി സാമ്പിള്‍ ശേഖരിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ അനുപമയും അജിത്തും പൂജപ്പുരയിലെ സ്ഥാപനത്തിലെത്തി സാമ്പിള്‍ നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ഈ മാസം 30നാണ് കുടുംബ കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. പരിശോധന ഫലം ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.