ഇല്ലിക്കൽ കവലയിലെ റോഡിലെ കുഴികൾ നികത്തണം: പ്രതിഷേധവുമായി കോൺഗ്രസ്; പ്രതിഷേധം ബുധനാഴ്ച രാവിലെ 9.30 ന്

കോട്ടയം: ഇല്ലിക്കൽ കവലയിലെ റോഡിലെ ടാറിംങ് നവീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം. നവംബർ 24 ബുധനാഴ്ച രാവിലെ 09.30 നാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇല്ലിക്കൽ കവലയിലെ റോഡിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

ഇരുചക്ര വാഹന യാത്രക്കാരെ അടക്കം വീഴ്ത്തുന്ന ഈ കുഴികൾക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഇതിനിടെയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി നവംബർ 24 ബുധനാഴ്ച രാവിലെ 9.30 ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ അറിയിച്ചു.

Hot Topics

Related Articles