വയനാട്ടിൽ പ്രണയപ്പക : ലക്കിടിയിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തി വീഴ്ത്തി; പ്രതി കസ്റ്റഡിയിൽ

വയനാട്: സംസ്ഥാനത്ത് വീണ്ടും പ്രണയത്തിന്റെ പേരിലുള്ള അക്രമം. പ്രണയം നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആക്രമണം. വയനാട് ലക്കിട്ടിയിൽ കോളജ് വിദ്യാർത്ഥി പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ലക്കിടി ഓറിയന്റല്‍ കോളേജ് വിദ്യാര്‍ഥിനിക്കാണ് കുത്തേറ്റത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പൊലീസ് കസ്റ്റഡയിലെടുത്തു. പ്രണയം നിരസിച്ചതിന്‍റെ പേരില്‍ ഇയാള്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച്ച വൈകുന്നേരം കോളേജിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. പെണ്‍കുട്ടിയുടെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടിട്ടുണ്ട്. നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലുള്ള പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ദീപുവും നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലാണുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടി രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിയാണ്. ദീപുവിനെ ഫെയ്‌സ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പരിചയപ്പെട്ടത്. പ്രവാസിയായ ദീപു അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ ലക്കിടിയിലെത്തുകയായിരുന്നു. ബന്ധത്തില്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച്ച ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.

സംഭവ സമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Hot Topics

Related Articles