“നിലമ്പൂരിൽ മത്സരിക്കാനില്ല; സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല; പിണറായിസത്തിനെതിരെ പോരാട്ടം തുടരും”;  പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പൈസയില്ലെന്നും അന്‍വര്‍ പറഞ്ഞു. വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisements

യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിന്‍റെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നെ സ്വീകരിക്കേണ്ട ചില വ്യക്തികൾ അതിന് തയ്യാറായിട്ടില്ല. അൻവറിനെ തോൽപ്പിക്കാനാണ് അവരുടെ നീക്കം. ഞാൻ ഇറങ്ങി വന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി, വേറെ ആർക്കും വേണ്ടി അല്ലെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചത്. പക്ഷെ സിപിഐഎം പിന്നീട് വർഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാർട്ടി കൈവിട്ടു. സാധാരണക്കാർക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താൻ അധിക പ്രസംഗി ആയത്. അത് തുടരുമെന്നും സാധാരണക്കാർക്ക് വേണ്ടി സംസാരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

Hot Topics

Related Articles