കോട്ടയം : എ ഐ യു ടി യു സി സംസ്ഥാന സമ്മേളനം തൊഴിലാളി പ്രകടനത്തോടെ കോട്ടയത്ത് തുടങ്ങി. തുടർന്ന് നടന്ന പൊതുസമ്മേളനം എ ഐ യു ടി യു സി അഖിലേന്ത്യാ പ്രസിഡന്റ് കെ. രാധാകൃഷ്ണ ഉദ്ഘാടനം ചെയ്തു. മോദി ഭരണത്തിൽ രാജ്യം രണ്ട് ഇന്ത്യയായി , ഒരു വശത്ത് രാജ്യത്തിൻ്റെ സമ്പത്ത് മുഴുവനും കൈയ്യടക്കി വച്ചിരിക്കുന്ന മുതലാളിമാരുടെ ഇന്ത്യ മറുവശത്ത് ജീവിക്കുവാൻ തന്നെ സാഹചര്യമില്ലാതെ എല്ലാം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളികളുടെ ഇന്ത്യ . അതിനായി രാജ്യത്തെ 29 മ തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി 4 ലേബർ കോഡുകൾ കൊണ്ടുവന്ന് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (വ്യവസായ സൗഹൃദ അന്തരീക്ഷം) കുത്തകകൾക്ക് വേണ്ടി നടപ്പിലാക്കുകയാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അഖിലേന്ത്യാ പ്രസിഡൻ്റ് കെ .രാധാകൃഷ്ണ അഭിപ്രായപ്പെട്ടു.ആൾ ഇന്ത്യാ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെൻ്റർ (എ ഐ യു ടി യു സി ) സംസ്ഥാന പ്രസിഡൻ്റ് ആർ. കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളത്തിൽ, യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യു എൻ എ )ദേശീയ പ്രസിഡൻ്റ് ജാസ്മിൻ ഷാ മുഖ്യാതിഥിതിയായി പങ്കെടുത്തു. കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ നടക്കുന്ന പ്രതിനിധി ഉദ്ഘാടന സമ്മേളനത്തിൽ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ , എ ഐ ടി യു സി ദേശീയ സെക്രട്ടറി കെ. പ്രസാദ്, എച്ച് എം എസ് സംസ്ഥാന പ്രസിഡന്റ് ടോമി എ ഐ യു ടി യു സി സംസ്ഥാന സംസ്ഥാന സെക്രട്ടറി വി കെ സദാനന്ദൻ തമിഴ്നാട് സംസ്ഥാന സെക്രട്ടറി എ. അനവരതൻ, സംസ്ഥാന നേതാക്കളായ കെ . അബ്ദുൾ അസീസ്, എസ്. സീതി ലാൽ , എൻ ആർ മോഹൻകുമാർ , പി.എം. ദിനേശൻ ,ഷൈലാ കെ ജോൺ , എസ്. രാധാകൃഷ്ണൻ , കെ.കെ സുരേന്ദ്രൻ കെ എസ് ഹരികുമാർ , കെ.പി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. 19, 20 തീയ്യതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംഘടനാ – രാഷ്ട്രീയ പ്രമേയങ്ങളോടൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിൽ വ്യവസായ നയങ്ങൾ , സംഘടിത – അസംഘടിത മേഖലകൾ, പൊതുമേഖലാ വ്യവസായ മേഖല, സ്കീം വർക്കേഴ്സ് , കശുവണ്ടി, മൽസ്യ സംസ്കരണം, തുടങ്ങി നിരവധി മേഖലകളിലെ വിഷയങ്ങളിൻ മേലുള്ള പ്രമേയങളും ചർച്ചകളും സമ്മേളനത്തിൽ നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി പി കൊച്ചുമോൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എം ദിനേശൻ കൃതജ്ഞതയും രേഖപ്പെടുത്തി. യുദ്ധത്തിനെതിരായ പ്രമേയവും, എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു. സമ്മേളനത്തിനു മുന്നോടിയായി കളക്ട്രേറ്റിനു മുന്നിൽ നിന്ന് ആരംഭിച്ച തൊഴിലാളി പ്രകടനത്തിന് സംസ്ഥാനനേതാക്കളായ എ ജി അജയകുമാർ , ബി വിനോദ് , കെ ഹരി, എം എ ബിന്ദു, പി ആർ സതീശൻ, കെ ആർ ശശി , കെ പി വിജയൻ , അനൂപ് ജോൺ , പി എം ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.