ഡീസൽ ക്ഷാമം കുടുക്കിലാക്കി ; ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി സര്‍വിസ് താളംതെറ്റി : പ്രതിസന്ധി രൂക്ഷം

ആലപ്പുഴ: ഡീസല്‍ ക്ഷാമത്തില്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് താളംതെറ്റി. തിരക്കേറിയ ശനിയാഴ്ച രാവിലെയാണ് പലയിടത്തും ഡീസല്‍ എത്തിയത്. ഇത് പല ട്രിപ്പുകളും വൈകാന്‍ കാരണമായി. ആലപ്പുഴ ഡിപ്പോയിലെ പമ്ബിലെ നോസ് തകരാറിലായതും സര്‍വിസിനെ കാര്യമായി ബാധിച്ചു.

Advertisements

ശനിയാഴ്ച രാവിലെ 12,000 ലിറ്റര്‍ ഡീസലാണ് ആലപ്പുഴ ഡിപ്പോയില്‍ എത്തിയത്. തുടര്‍ന്ന് പമ്ബില്‍നിന്ന് ബസുകളിലേക്ക് ഇന്ധനം നിറക്കുന്നതിനിടെ നോസിന് തകരാറുണ്ടായി. ഇത് ഏറെനേരം പ്രതിസന്ധി സൃഷ്ടിച്ചു. ബസുകള്‍ ചേര്‍ത്തല ഡിപ്പോയില്‍ എത്തിച്ചാണ് ഡീസല്‍ നിറച്ചത്. ഇത് സമയനഷ്ടത്തിനും ട്രിപ് വൈകലിനും കാരണമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴ ഡിപ്പോയില്‍ 64 സര്‍വിസാണ് നടത്തുന്നത്. ദിനംപ്രതി 5,000 ലിറ്റര്‍ വേണ്ടിവരും. നിലവില്‍ രണ്ടുദിവസത്തെ ഉപയോഗത്തിനുള്ള ഡീസല്‍ സ്റ്റോക്കുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ശനിയാഴ്ചയും തിങ്കളാഴ്ചയും കൂടുതല്‍ സര്‍വിസുകള്‍ നടത്തുമ്ബോള്‍ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയുണ്ട്. ദീര്‍ഘദൂര സര്‍വിസടക്കം വൈകിയത് യാത്രക്കാരെ ഏറെ വലച്ചു.

വെള്ളിയാഴ്ച രാത്രി പലയിടത്തും ഡീസല്‍ തീര്‍ന്നിരുന്നു. പല ബസുകളും പകുതി ഡീസല്‍ നിറച്ചാണ് ഓടിയത്. ചില ഡിപ്പോയിലെ പമ്ബുകള്‍ക്ക് മുന്നില്‍ ഡീസല്‍ തീര്‍ന്നുവെന്ന ബോര്‍ഡും സ്ഥാപിച്ചു. മറ്റ് ഡിപ്പോകളെ ആശ്രയിച്ചാണ് സര്‍വിസുകള്‍ പൂര്‍ത്തിയാക്കിയത്.

ചേര്‍ത്തല, ചെങ്ങന്നൂര്‍, കായംകുളം, ഹരിപ്പാട് അടക്കമുള്ള ഡിപ്പോകളില്‍നിന്ന് ശനിയാഴ്ച രാവിലെ ചില ട്രിപ്പുകള്‍ വൈകിയിരുന്നു. ഡീസല്‍ എത്തിയതോടെ പ്രശ്നം പരിഹരിച്ചതായും ബസുകളില്‍ ഇന്ധനം നിറക്കാന്‍ കാലതാമസം നേരിട്ടതാണ് ട്രിപ്പുകള്‍ വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

Hot Topics

Related Articles