കോട്ടയം: പത്തനംതിട്ട കോന്നിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിനു കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് പ്രിൻസിപ്പലിനെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഫുഡ് ടെക്നോളജി /ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തിൽ 10 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷാഫോമിനും വിശദവിവരത്തിനും വെബ്സൈറ്റ് : www.supplycokerala.com, www.cfrdkerala.in കൂടുതൽ വിവരങ്ങൾക്ക് 0468 2961144 എന്ന നമ്പറിൽ ബന്ധപ്പെടുക.