പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ്
സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജിഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്/എം ടെക് ഡിഗ്രി/എം.സി.എ/ബിഎസ്‌സി/എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് /ബിസിഎ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. അവസാനസെമസ്റ്റര്‍/ വര്‍ഷം വരെയുള്ള പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ കൗണ്‍സിലിംഗ് /പ്രവേശന തീയതിയില്‍ അപേക്ഷകര്‍ ഹാജരാക്കണം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്. ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷഫീസ് ഡിഡി ആയോ ഓണ്‍ ലൈന്‍ പേയ്മെന്റ് മുഖേനയോ നല്‍കാം. അപേക്ഷ ഫോറം ഐഎച്ച്ആര്‍ഡി വെബ്സൈറ്റ് www.ihrd.ac.in ല്‍ നിന്നോ കോളജ് വെബ്സൈറ്റ് www.cek.ac.in.ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. താല്പര്യമുള്ളവര്‍ ജൂലൈ 15ന് മുന്‍പായി പ്രിന്‍സിപ്പല്‍, കോളജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ, കടമാന്‍കുളം പി.ഒ, കല്ലൂപ്പാറ, തിരുവല്ല 689 583 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9447402630, 0469 2677890, 2678983, 8547005034.

Advertisements

Hot Topics

Related Articles