ഏപ്രിൽ 30 ന് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം; സൂര്യഗ്രഹണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം

ദില്ലി: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇത്തവണ ഇന്ത്യയിൽ ഈ സൂര്യഗ്രഹണം ദൃശ്യമാകില്ല. ഏപ്രിൽ മുപ്പത് ശനിയാഴ്ച്ച അമാവാസി ദിനത്തിലാണ് സൂര്യഗ്രഹണം നടക്കുന്നത്.

Advertisements

തെക്ക്-പടിഞ്ഞാറ്, ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്ലാന്റിക്, അന്റാർട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളിലാണ് ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്‌ബോൾ സൂര്യൻ ഭാഗികമായോ, പൂർണമായോ മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയങ്ങളിൽ ഭൂമിയിലെ ചില മേഖലകൾ ഇരുട്ടിലാവുകയും ചെയ്യും. ഭൂമിയിലേക്കുള്ള സൂര്യ പ്രകാശം പൂർണമായോ ഭാഗികമായോ തടയപ്പെടുന്നത് കൊണ്ടാണിത്.
മുപ്പതിന് വൈകീട്ട് ചിലി, അർജന്റീന, ഉറുഗ്വെയുടെ ഭൂരിഭാഗം മേഖലകൾ, തെക്കുപടിഞ്ഞാറൻ, ബൊളീവിയ, തെക്കുകിഴക്കൻ പെറു എന്നിവിടങ്ങളിൽ സൂര്യൻ ഭാഗികമായി ഗ്രഹണം ചെയ്യുമെന്നാണ് നാസ പറയുന്നു.

മുപ്പതിന് അർധരാത്രി 12.15 മുതൽ പുലർച്ചെ 4.07 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്. അതേസമയം ഈ വർഷം ഇനി ഒരു സൂര്യഗ്രഹണം കൂടിയാണുള്ളത്. ഒക്ടോബർ 25നാണ് അത്. ഇത് കഴിഞ്ഞാൽ 2023ൽ മാത്രമാണ് അടുത്ത ഗ്രഹണം നടക്കുക. നാളെ നടക്കുന്ന സൂര്യഗ്രഹണം മൂന്ന് മണിക്കൂറും 52 മിനുട്ടും നീളുന്നതാണെന്ന് ശാസ്ത്രലോകം പറയുന്നു. 4.41 സൂര്യഗ്രഹണം ഏറ്റവും ശക്തമാകും. ഈ സമയം ഭൂമിയുടെ നിഴൽ ഭൗമ മധ്യത്തിലെത്തും. സൂര്യന്റെ 54 ശതമാനം ഭാഗവും ഇതിൽ മറയ്ക്കപ്പെടും.

അതേസമയം നിരവധി കാര്യങ്ങൾ സൂര്യഗ്രഹണം സമയത്ത് ചെയ്യരുത്താതയായും ചെയ്യേണ്ടതായുമുള്ള കാര്യങ്ങൾ നിരവധിയുണ്ട്. സൂര്യഗ്രഹണത്തിന് മുമ്പും ശേഷവും കുളിക്കണമെന്നാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. ഗ്രഹണം നടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൂര്യഗ്രഹണത്തിന് ശേഷം ഭക്ഷണം വീണ്ടും പാകം ചെയ്ത ശേഷം കഴിക്കുക. ശാസ്ത്രവും ജ്യോതിഷവും ഗ്രഹണസമയത്ത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. സൂര്യഗ്രഹണ സമയത്ത് ശക്തമായ വൈദ്യുത കാന്തിക തരംഗങ്ങൾ സൂര്യന്റെ ഉപരിതലത്തിൽ നിന്ന് വികിരണം ചെയ്യപ്പെടുന്നു. അതിനാൽ നഗ്‌ന നേത്രങ്ങളാണ് അത് വീക്ഷിക്കുന്നത് കാഴ്ച്ചയെ ദോഷകരമായി ബാധിക്കും.

സൂര്യനിലേക്ക് നഗ്‌ന നേത്രങ്ങൾ നോക്കുന്നത് ഒരിക്കലും പാടില്ലാത്ത കാര്യമാണ്. സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങുന്നത് പോലും വേണ്ടെന്നാണ് നിർദേശം. ഗ്രഹണ സമയത്ത് ധ്യാനം ഏറ്റവും നല്ല കാര്യമാണ്. ഇതൊക്കെ ചെയ്യാനും ചെയ്യാതിരിക്കാനും നിർദേശിക്കുന്ന കാര്യങ്ങൾ. അതേസമയം ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമുകളിലോ ടെലിസ്‌കോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവയിലൂടെയാണ് സൂര്യഗ്രഹണം കാണാനുള്ള സുരക്ഷിത മാർഗം.

ഗ്രഹണ സമയത്ത് ഭക്ഷണവും വെള്ളവും കഴിക്കുന്നത് ഒഴിവാക്കാനാണ് ജ്യോതിഷപ്രാകരമുള്ള നിർദേശം. ഒപ്പം മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കരുതെന്നും പറയപ്പെടുന്നു. നെഗറ്റീവ് എനർജി വർധിക്കുന്ന സമയമായത് കൊണ്ട് ഗ്രഹണ സമയത്ത് മംഗളകരമായ ജോലികൾ ചെയ്യരുതെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.