കൊച്ചി: സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ സാധാരണയിലും ചൂട് കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
Advertisements
ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലിമീറ്ററാണ്. മാർച്ച് മാസത്തിൽ 45 ശതമാനം അധികം വേനൽ മഴ ലഭിച്ചു. പകൽ സമയങ്ങളിൽ പൊതുവെ സാധാരണയെക്കാൾ കുറവ് താപനില അനുഭവപ്പെടാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.